ആർ.എസ്​.പി സെക്രട്ടേറിയറ്റ്​ മാർച്ചും ധർണയും

തിരുവനന്തപുരം: സ്വർണക്കടത്തും കറൻസി തട്ടിപ്പും നടത്തിയെന്ന്​ ആരോപണമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്​.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. മുൻമന്ത്രി ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ഇത്രയധികം ഭയപ്പെട്ട മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടില്ലെന്ന്​ അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ അധ്യക്ഷതവഹിച്ചു. കെ.എസ്. സനൽ കുമാർ, കെ. ജയകുമാർ, വി. ശ്രീകുമാരൻ നായർ, കോരാണി ഷിബു, കരിയ്​ക്കകം സുരേഷ്, ഗ്രേസ് മെർലിൻ, എസ്.എസ്. സുധീർ, പൂന്തുറ സജീവ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.