മണ്ണന്തല: നാലാഞ്ചിറ മാർ ഇവാനിയോസ് കാമ്പസിൽ പ്രവർത്തിക്കുന്ന അൽഫോൺസ ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. ഞായറാഴ്ച രാത്രി ബിരിയാണി കഴിച്ച 22ഓളം വിദ്യാർഥികൾക്ക് വൈകാതെ ദേഹാസ്വാസ്ഥ്യവും ഛർദിയും അനുഭവപ്പെട്ടതോടെ ഇവരെ മെഡിക്കൽ കോളജ്, പാങ്ങപ്പാറ കമ്യൂണിറ്റി ഹെൽത്ത് സൻെറർ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. രാത്രി മുഴുവൻ നിരീക്ഷണ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന ഇവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വിദ്യാർഥികളിൽ ഏഴോളംപേരെ വൈദ്യസഹായം നൽകി തിരിച്ചയച്ചു. ബാക്കിയുള്ളവർ തിങ്കളാഴ്ച ആശുപത്രി വിട്ടു. ബിരിയാണിയുടെ സാമ്പ്ൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് മണ്ണന്തല പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ആരുടെയും ആരോഗ്യസ്ഥിതി ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.