നെടുമങ്ങാട് ബ്ലോക്ക്‌ ഗ്രാമസഭ

നെടുമങ്ങാട്: നെടുമങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതിയിലെ ഒന്നാം വാർഷിക പദ്ധതി രൂപവത്കരണം സംബന്ധിച്ച ബ്ലോക്ക്‌ ഗ്രാമസഭ ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. അമ്പിളി അധ്യക്ഷത വഹിച്ചു. ആനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. ഷൈലജ, അരുവിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ കളത്തറ മധു, കരകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലേഖാറാണി, പനവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി, വെമ്പായം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീന ജയൻ, ബ്ലോക്ക്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ആർ. ഹരിലാൽ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ. ശ്രീമതി സ്വാഗതവും ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി സുരേഷ്‌ കുമാർ നന്ദിയും പറഞ്ഞു. ഫോട്ടോ : ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.