നിയന്ത്രണം വിട്ട ​േടാറസ് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ടോറസ് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു ഗുരുതര പരിക്കുകളോടെ ക്ലീനര്‍ ചികിത്സയില്‍ പാറശ്ശാല: നിയന്ത്രണം വിട്ട ടോറസ് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; കൂടെ ഉണ്ടായിരുന്ന ക്ലീനറെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുങ്കടവിള മാരായമുട്ടം ആലത്തൂര്‍ തെക്കേ കുഴിവിള സാം സദനത്തില്‍ സത്യദാസിന്റെയും ഡെയ്​സിയുടെയും മകന്‍ സാം സുജിന്‍ (42) ആണ് മരിച്ചത്. ക്ലീനര്‍ മാരായമുട്ടം ആലത്തൂര്‍കുട്ടകുഴി ജെ.എസ് ഭവനില്‍ ജോണ്‍ (50) ആണ് ചികിത്സയിലുള്ളത്. തിങ്കളാഴ്ച രാവിലെ 11.30ന് മര്യാപുരം കോണ്‍വെന്റ് സ്‌കൂളിന്​ മുന്നിലായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ നിന്ന്​ വിഴിഞ്ഞം ഹാര്‍ബര്‍ നിര്‍മാണത്തിന്​ പാറയുമായി വരുകയായിരുന്നു ലോറി. മുന്‍ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി അടുത്തുള്ള ഫുട്​പാത്തിലെ കൈവരികള്‍ ഇടച്ചുതകര്‍ത്ത് സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന മതില്‍ തകര്‍ത്ത് മറിയുകയായിരുന്നു. ലോറി വലത് ഭാഗത്തേക്ക്​ മറിഞ്ഞതിനാല്‍ ഡ്രൈവര്‍ വാഹനത്തിന് അടിയില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര, പാറശ്ശാല എന്നിവിടങ്ങളില്‍ നിന്ന്​ അഗ്‌നിശമന സേനാംഗങ്ങളും പാറശ്ശാല പൊലീസും എത്തി ലോറിയുടെ മുന്‍ഭാഗം പൊളിച്ച് നീക്കിയാണ് സാം സുജിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ് ​േമാര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച ബന്ധുക്കള്‍ക്ക് കൈമാറും. ഭാര്യ: മോളി. സ്‌നേഹ സാം, ആല്‍വിന്‍ സാം എന്നിവര്‍ മക്കളാണ്. ചിത്രം.സാം സുജിഀ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.