മാജിക് അക്കാദമി വാര്‍ഷികാഘോഷ സമാപനം നാളെ

തിരുവനന്തപുരം: ഏഷ്യയിലെ ആദ്യത്തെ മാജിക് പഠനകേന്ദ്രം എന്ന ഖ്യാതി നേടിയ മാജിക് അക്കാദമിയുടെ 26ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം ബുധനാഴ്ച കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ നടക്കും. സമാപന ചടങ്ങ് മന്ത്രി അഡ്വ.ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സെറിബ്രല്‍ പാള്‍സി സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമടക്കം ആറ്​ മെഡലുകള്‍ നേടിയ അഞ്ച് ഭിന്നശേഷിക്കുട്ടികളെ അത്‌ലറ്റ് കെ.എം. ബീനാമോള്‍ ആദരിക്കും. 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവും ലോങ്​ജംപില്‍ വെള്ളിയും നേടിയ സാം ആന്റണി, വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി നേടിയ നൗഫിയ, 400 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലം നേടിയ വിജീഷ്, ഷോട്ട്​പുട്ടിലും ജാവലിന്‍ത്രോയിലും വെങ്കലം നേടിയ വിനീഷ്, 200 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്ത ജ്യോതിഷ് എന്നിവരെയാണ് ആദരിക്കുന്നത്. മാജിക് അക്കാദമി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ ബിജുരാജ് എസ്. എന്നിവര്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.