വെള്ളറട: . നെല്ലിശ്ശേരി പറമ്പില്‍ അരുണ്‍ ഭവനില്‍ ഉഷാകുമാരിയാണ് (42) ആക്രമണത്തിനിരയായത്. ഉഷാകുമാരിയുടെ വീട്ടില്‍ക്കയറിയ അക്രമിസംഘം മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ചശേഷം കടന്നുകളയുകയായിരുന്നു. ബോധരഹിതയായ ഉഷാകുമാരിയെ നാട്ടുകാരറിയിച്ചതിനെതുടര്‍ന്ന് വെള്ളറട പൊലീസെത്തി ആനപ്പാറ ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ബോധം വീണ്ടെടുക്കാനാകാത്തതിനെതുടര്‍ന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ സമീപവാസികളായ രണ്ടുപേര്‍ക്കെതിരെ വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സമീപവാസികളായ ഷാലു, ഷിബു എന്നിവര്‍ മുന്‍വൈരാഗ്യത്തെതുടര്‍ന്ന് ഉഷാകുമാരിയെ ആക്രമിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ചിത്രം. വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉഷാകുമാരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.