പാറശ്ശാല: ഗൃഹനാഥന്റെ മൃതശരീരം കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആറയൂര്‍ പൊന്‍വിള ഇടത്തറവിള ബിനുഭവനില്‍ എന്‍. ജസ്റ്റസിന്റെ (69) മൃതദേഹമാണ് ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ബുധനാഴ്ച രാവിലെ ഇയാള്‍ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ സമീപത്തുള്ള ഡോക്ടറെ വിളിച്ചുവരുത്തി മരണം സ്ഥിരീകരിച്ചു. മരണത്തില്‍ സംശയമില്ലാത്തതിനാല്‍ വീടിന് സമീപം മതാചാരപ്രകാരം മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ജസ്റ്റസിന്റെ ബന്ധു പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ 10 മണിയോടെ ഫോറന്‍സിക് അധികൃതര്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ചിത്രം. ഫോറന്‍സിക് അധികൃതര്‍ ജസ്റ്റസിന്റെ മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.