പുസ്തകങ്ങളെ ഒപ്പം കൂട്ടാം; ബോധവത്കരണവുമായി പൊലീസുകാർ

വർക്കല: അറിവ് നേടാൻ പുസ്തകങ്ങളെ ഒപ്പം കൂട്ടാനും അവ വായിച്ച് ആസ്വദിക്കാനും കുട്ടികളെ ഉണർത്തി പൊലീസുകാർ. അയിരൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കുട്ടികൾക്ക് വഴികാട്ടിയായി ബാലപ്രസിദ്ധീകരണങ്ങൾ നൽകിയത്. അയിരൂർ ഗവ.യു.പി.എസിൽ നടന്ന പരിപാടിയിലാണ് അയിരൂർ ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസർമാർ വേറിട്ട പരിപാടി സംഘടിപ്പിച്ചത്. ജനമൈത്രി ബീറ്റ് ഓഫിസർമാരായ കെ. ബൈജു, നിഷാദ്, ആർ.എസ്. രഞ്ജിത് എന്നിവർ ചേർന്നാണ് കുട്ടികൾക്കായി പുസ്തകങ്ങൾ സമാഹരിച്ചു നൽകിയത്. പരിപാടിയുടെ ഉദ്​ഘാടനം അയിരൂർ എസ്.ഐ എ. സജിത്ത് നിർവഹിച്ചു. പുസ്തക വിതരണ ചടങ്ങിൽ ഇലകമൺ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. സൂര്യ, പ്രഥമാധ്യാപിക എസ്. നിർമല, പി.ടി.എ പ്രസിഡന്റ്‌ ജി. അജയകുമാർ, വാർഡ് മെംബർ ഷീജ, അധ്യാപിക വി. ബിന്ദു, പി. വീണ എന്നിവർ പങ്കെടുത്തു. 13 VKL 1 kuttikalkku police pusthakangal nalki അയിരൂർ ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസർമാരായ പൊലീസുകാർ സമാഹാരിച്ച പുസ്തകങ്ങൾ എസ്.ഐ എ. സജിത്ത് വിദ്യാർഥികൾക്ക് സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.