പോത്തൻകോട്: കോൺഗ്രസ് പോത്തൻകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോത്തൻകോട് ജങ്ഷനിലും സമീപപ്രദേശങ്ങളിലും നാട്ടുകാർക്ക് സൗജന്യമായി . കറുത്ത നിറത്തിലുള്ള മാസ്ക്കുകൾ ധരിച്ചെത്തിയവർക്കെതിരെയുള്ള സർക്കാർ നടപടിയിൽ പ്രധിഷേധിച്ചാണ് സൗജന്യ വിതരണം. വഴിയാത്രക്കാർ, കച്ചവടക്കാർ, വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർ, വിദ്യാർഥികൾ ഉൾപ്പെടെ രണ്ടായിരത്തോളം പേർക്കാണ് മാസ്ക്കുകൾ നൽകിയത്. വരും ദിവസങ്ങളിൽ പോത്തൻകോട് പഞ്ചായത്ത് പ്രദേശത്തെ മുഴുവൻ വീടുകളിലും പ്രതിഷേധസൂചകമായി കറുത്ത മാസ്ക്കുകൾ എത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കൊയ്ത്തൂർക്കോണം സുന്ദരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. അനസ്, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സാജൻ ലാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പണിമൂല ഷീജ, കല്ലൂർ ഷിനു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനന്ദു കൃഷ്ണൻ, സീനത്ത് ഹസൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.