നെടുമങ്ങാട്: യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, നെടുമങ്ങാട് നഗരസഭയുടെ ഭരണ കെടുകാര്യസ്ഥതക്കെതിരെ നെടുമങ്ങാട് മാർക്കറ്റ് ജങ്ഷനിൽ ധർണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് താഹിർ നെടുമങ്ങാടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ്. ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. തെരുവ് വിളക്കുകൾ കത്തിക്കാൻ നടപടിയെടുക്കാത്തതും ശോച്യാവസ്ഥയിലുള്ള റോഡുകൾ നന്നാക്കാത്തതും മാർക്കറ്റിൽ ഉൾപ്പെടെ മാലിന്യനീക്കം തടസ്സപ്പെട്ടതും ഭരണ കെടുകാര്യസ്ഥതയുടെ ഉദാഹരണങ്ങളാണെന്ന് ശബരീനാഥ് ആരോപിച്ചു. മഹേഷ് ചന്ദ്രൻ, ഹാഷിം റഷീദ്, സജ്ജാദ് മണ്ണൂർക്കോണം, ഷിനു നെട്ട, ഷാരൂഖ് വാളിക്കോട്, ദീപ്തി, ശാഹീൻ, നെട്ടിറച്ചിറ ജയൻ, കെ.ജെ. ബിനു, നൗഷാദ് ഖാൻ എന്നിവർ സംസാരിച്ചു. ഫോട്ടോ : യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മാർക്കറ്റ് ജങ്ഷനിൽ നടത്തിയ ധർണ കെ.എസ്. ശബരീനാഥൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.