മലയോര റെയിൽപ്പാത നെടുമങ്ങാട് വരെ നീട്ടണം -സി.പി.ഐ

പാലോട്: മലയോര റെയിൽപ്പാത തെന്മലനിന്ന് പാലോട് വഴി നെടുമങ്ങാട് വരെ ദീർഘിപ്പിക്കണമെന്നും ബ്രൈമൂർ എസ്റ്റേറ്റിലെ പരമ്പരാഗത തൊഴിലാളികളുടെ പുനരധിവാസവും തൊഴിലും ഉറപ്പാക്കണമെന്നും പാലോട്ട് എക്സൈസ് റേഞ്ച്​ ഓഫിസ് ഉടൻ പ്രവർത്തനം തുടങ്ങണമെന്നും സി.പി.ഐ പാലോട് മണ്ഡലം സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. നന്ദിയോട് നടന്ന പ്രതിനിധിസമ്മേളനം 18 അംഗ മണ്ഡലം കമ്മിറ്റിയെയും സെക്രട്ടറിയായി ഡി.എ. രജിത് ലാലിനെയും തെരഞ്ഞെടുത്തു. എം.കെ. അനിൽകുമാർ, ജെ. അരുൺ ബാബു, തെന്നൂർ ഷാജി എന്നിവരെ മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ജില്ല എക്സി. അംഗങ്ങളായ പാട്ടത്തിൽ ഷൗക്കത്ത്, മനോജ് ബി. ഇടമന, വെഞ്ഞാറമൂട് മണ്ഡലം സെക്രട്ടറി എ.എം. റൈസ് എന്നിവർ സംസാരിച്ചു. Photo: പാലോട് മണ്ഡലം സെക്രട്ടറി ഡി.എ. രജിത് ലാൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.