തിരുവനന്തപുരം: പ്രവാചക നിന്ദക്കെതിെര പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുകയും വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയും രാജ്യത്ത് കലാപം സൃഷ്ടിക്കുകയും ചെയ്യുന്ന സംഘ്പരിവാർ ഭരണകൂടത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി തിങ്കളാഴ്ച രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുമെന്ന് ജില്ല പ്രസിഡന്റ് എൻ.എം. അൻസാരി അറിയിച്ചു. ഭരണഘടനാവിരുദ്ധതയും ഏകാധിപത്യവും മുൻനിർത്തി ജനങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ശക്തമായ ജനാധിപത്യ പോരാട്ടങ്ങൾ ഉയർന്നുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ പത്ത് മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽനിന്നാണ് മാർച്ച് ആരംഭിക്കുന്നത്. മുംതാസ് ബീഗം TL 9745869712 ജില്ലാ മീഡിയ സെക്രട്ടറി വെൽഫെയർ പാർട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.