പൊലീസ് ജീപ്പിൽ ലോറിയിച്ച് മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്

ബാലരാമപുരം: പ്രതിയെ പിടിക്കാൻ പോയ പൊലീസുകാർ സഞ്ചരിച്ച ജീപ്പിൽ ടോറസ്​ ലോറിയിടിച്ച് മൂന്ന് ഉദ്യോഗസ്ഥർക്ക് നിസ്സാര പരിക്ക്. ഞായറാഴ്ച പുലർച്ച 2.30ന് ബാലരാമപുരം കൊടിനട ജങ്ഷനിലാണ് സംഭവം. പോത്തൻകോട് പൊലീസ്​ സ്റ്റേഷനിൽ നിന്ന്​ വെള്ളറടയിലേക്ക് പോയ ജീപ്പിലാണ് ദിശമാറി വന്ന് ടോറസ്​ ലോറിയിടിച്ചത്. പോത്തൻകോട് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ്​ ഓഫിസർ മിഥുൻ, പ്രിൻസിപ്പൽ എസ്​.ഐ രാജീവ്, ഡ്രൈവർ മനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ജീപ്പിൽ എയർബാഗ്​ കവചമുണ്ടായിരുന്നതിനാൽ അപകട വ്യാപ്തി കുറച്ചു. ലോറി ഡ്രൈവർ കളിയിക്കാവിള സ്വദേശി വിനയകി (24)നെ ബാലരാമപുരം പൊലീസ്​ അറസ്റ്റുചെയ്തു. ലോറിഡ്രൈവർ മദ്യപിച്ചിരുന്നതാണ് അപകടകാരണമെന്നും പൊലീസ്​ അറിയിച്ചു. ചിത്രങ്ങൾ - jeep 1 jeep 2 jeep 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.