വീട്​ നിർമാണത്തിനിടെ മതിൽ വീണ് ഗൃഹനാഥന്​ പരിക്ക്

കൊട്ടാരക്കര: മൈലം പഞ്ചായത്തിൽ മുട്ടമ്പലത്ത് സ്വന്തം വീടിന്‍റെ പണിക്കിടെ ഗൃഹനാഥന്‍റെ മുകളിൽ മൺമതിൽ വീണ് പരിക്ക്. മുട്ടമ്പലം പാലമൂട്ടിൽ അനി (42) ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ അനി ആസ്​ബസ്റ്റോസ്​ പാകിയ മൺവീട്ടിൽ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് വീടിന്‍റെ ഉള്ളിലെ ഒരു മതിൽ തകർന്ന് ഇയാളുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഭാര്യ റെജീനയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി നിലത്ത് കിടന്ന മതിൽ തകർത്ത്​ അടിയിൽ അകപ്പെട്ട അനിയെ രക്ഷപ്പെടുത്തി. തുടർന്ന് ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.