സി.പി.ഐ വട്ടിയൂർക്കാവ് മണ്ഡലം സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: സി.പി.ഐ വട്ടിയൂർക്കാവ് മണ്ഡലം സമ്മേളന​േത്താടനുബന്ധിച്ചുള്ള പൊതുയോഗം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ പി.കെ. രാജു അധ്യക്ഷത വഹിച്ചു. വി.പി. ഉണ്ണികൃഷ്ണൻ, ഇന്ദിര രവീന്ദ്രൻ, പി.എസ്. നായിഡു എന്നിവർ സംസാരിച്ചു. വട്ടിയൂർക്കാവ് ശ്രീകുമാർ സ്വാഗതം പറഞ്ഞു. അന്തരിച്ച സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജി. രാജീവിന്റെ സ്മൃതിമണ്ഡപത്തിൽനിന്ന് മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.ജെ. സന്തോഷ്‌ ക്യാപ്റ്റനായി പതാകയും രക്തസാക്ഷി ജയപ്രകാശിന്റെ സ്മൃതി മണ്ഡപത്തിൽനിന്ന് ജില്ല കൗൺസിൽ അംഗം പി.എസ്. നായിഡു ക്യാപ്റ്റനായി കൊടിമരവും വാഴോട്ടുകോണം വിജയകുമാറിന്റെ സൃതി മണ്ഡപത്തിൽനിന്ന് മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ബി. ജയകുമാർ ക്യാപ്റ്റനായി ബാനറും സമ്മേളനനഗരിയിൽ എത്തിച്ചു. ഈ മൂന്ന് ജാഥകളും സമ്മേളിച്ചാണ് പൊതുയോഗം ആരംഭിച്ചത്. പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 13ന് സമ്മേളനം അവസാനിക്കും. ചിത്രം: സി.പി.ഐ വട്ടിയൂർക്കാവ് മണ്ഡലം സമ്മേളന​േത്താടനുബന്ധിച്ചുള്ള പൊതുയോഗം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.