പാൽ വണ്ടി ബൈക്കിലിടിച്ച് യുവാവ് മരിച്ചു.

പോത്തൻകോട്: അമിത വേഗത്തിലെത്തിയ പാൽ കയറ്റിയ മിനി വാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കാട്ടായിക്കോണം ചന്തവിള ഷമീം മൻസിലിൽ നൂജും - ജസീല ദമ്പതികളുടെ മകൻ ഹാഷിം ആണ് (23) മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30ന് പോത്തൻകോട് ഭാഗത്തുനിന്ന് ചന്തവിളയിലേക്ക് വരുമ്പോൾ എതിരേ അമിത വേഗത്തിലെത്തിയ വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഹാഷിം തിങ്കളാഴ്ച രാവിലെ 11ഓടെ മരിച്ചു. സഹോദരങ്ങൾ: ആഷിക്, ഹൈദം. സി.ബി.എസ്.ഇ യിലെ താൽക്കാലിക ജിവനക്കാരനാണ്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ ചന്തവിള ആമ്പല്ലൂർ മുസ്​ലിം ജമാഅത്ത്​ ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.