അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

ചിത്രം നേമം: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന സഹകരണസംഘം പ്രസിഡൻറ് മരിച്ചു. മുട്ടത്തറ വള്ളക്കടവ് വയലിൽ വീട്ടിൽ ജലാലുദ്ദീന്‍റെ മകൻ കബീർ ജെ.കെ. ഖാൻ ആണ് (66) മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 ഓടെ വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ പള്ളിമുക്ക് സൻെറ്​ സേവിയേഴ്സ് സ്കൂളിന് സമീപമായിരുന്നു അപകടം. കബീർ ഓടിച്ചിരുന്ന ബൈക്കിനു പിന്നിൽ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ കബീറിന്‍റെ തലക്ക്​ സാരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ ഇദ്ദേഹത്തെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ഒമ്പതോടെ മരിച്ചു. വള്ളക്കടവ് സഹകരണസംഘം പ്രസിഡൻറായിരുന്നു. നസീമയാണ് ഭാര്യ. മക്കൾ: ആരിഷ് ഖാൻ, അനീഷ് ഖാൻ, അനീഷ, അജീഷ് ഖാൻ. മരുമക്കൾ: ഷഫീർ, നിഷ, സ്വപ്ന, ആമിന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.