പരവൂർക്കോണം ഗവ.എൽ.പി.എസിൽ ഹൈടെക് മന്ദിരം ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ: അവനവഞ്ചേരി പരവൂർക്കോണം ഗവ. എൽ.പി.എസിൽ പുതുതായി നിർമിച്ച ഹൈടെക് മന്ദിര ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. 80 ലക്ഷം രൂപ ചെലവിട്ട് അഞ്ച് ക്ലാസ് മുറികളും ആധുനിക സൗകര്യങ്ങളുമുള്ള കെട്ടിടമാണ് നിർമിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി ശിലാഫലകം അനാച്ഛാദനം ചെയ്തു. യോഗത്തിൽ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അവനവഞ്ചേരി രാജു, എസ്. ഗിരിജ, എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി, വികസന സമിതി ചെയർമാൻ എസ്. ഭാസിരാജ്, ഹെഡ്മാസ്റ്റർ ആർ. അജികുമാർ, പി.ടി.എ പ്രസിഡന്റ് എസ്. സൗമ്യ എന്നിവർ സംസാരിച്ചു. Twatl paravoorkkonam lps പരവൂർക്കോണം ഗവ.എൽ.പി.എസ് പുതിയ മന്ദിരത്തിന്‍റെ ശില അനാച്ഛാദനം നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.