വെറ്ററിനറി സർജൻ: വാക്- ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം: ജില്ലയിൽ വിവിധ ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർജന്മാരെ താൽക്കാലികാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു. വാക്- ഇൻ ഇന്റർവ്യൂ ചൊവ്വാഴ്ച രാവിലെ 11ന് തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ ജില്ല മൃഗസംരക്ഷണ ഓഫിസിൽ നടത്തും. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ (കെ.എസ്.വി.സി) രജിസ്‌ട്രേഷനുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 0471 2330736. -------------------------------- ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം തിരുവനന്തപുരം: 2022-23 അധ്യയനവർഷത്തിൽ നെയ്യാറ്റിൻകര കുളത്തൂർ ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഒഴിവുള്ള സീറ്റിലേക്ക്​ എട്ടാംക്ലാസ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകളുമായി സ്‌കൂളിൽ ഹാജരാകണം. ഏഴാം ക്ലാസിലെ മാർക്കിസ്റ്റ്, ടി.സി എന്നിവ പഠിച്ചിരുന്ന സ്‌കൂളിൽനിന്ന്​ കിട്ടുന്ന മുറക്ക്​ ഹാജരാക്കണം. ഫോൺ: 9400006461.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.