ബാലരാമപുരം ഫാമിലി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ പുനരാരംഭിക്കുന്നു

ബാലരാമപുരം: ഫാമിലി ഹെല്‍ത്ത് സെന്ററില്‍ കോവിഡ് കാലത്ത് നിര്‍ത്തിവെച്ചിരുന്ന കിടത്തി ചികിത്സ ഒരു വര്‍ഷത്തിനുശേഷം പുനരാരംഭിക്കുന്നു. തിങ്കളാഴ്ച മുതല്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനന്‍ അറിയിച്ചു. കാലപ്പഴക്കം കാരണം നശിച്ച കിടക്കകളും ബഡ്ഷീറ്റും മറ്റും മാറ്റുന്നതിനായി പഞ്ചായത്ത് ഫണ്ടില്‍നിന്ന്​ രണ്ട് ലക്ഷം രൂപ അനുവദിക്കുന്നതിനും ഒരുമാസം മുമ്പ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. കോവിഡിന്റെ തുടക്കകാലത്ത് വിവിധ കാരണങ്ങള്‍ കൊണ്ട് നിലച്ച കിടത്തി ചികിത്സയാണ് പുനരാരംഭിക്കുന്നത്. രണ്ട് ബ്ലോക്കുകളിലായി ഇരുപത്തി അഞ്ചിലേറെ കിടക്കകളുള്ള ആശുപത്രിയി നിലവില്‍ വൈകീട്ട് ആറ് മണിവരെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. രാത്രി പ്രവര്‍ത്തനമില്ലാത്തതിനാല്‍ കിടത്തി ചികിത്സയുമില്ല. രണ്ട് ബ്ലോക്കുകളിലായി പതിനഞ്ചിലേറെ കിടക്കകളുള്ള ആശുപത്രിയാണ്. 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയില്‍ രാത്രി നിരവധി പേരാണ് ചികിത്സ തേടിയെത്തിയിരുന്നത്. ഒരു ഫാര്‍മസിസ്റ്റിന്റെ കുറവാണ് കിടത്തി ചികിത്സ പുനരാരംഭിക്കാന്‍ കഴിയാതെ പോയത്. മൂന്ന് ഫാര്‍മസിസ്റ്റില്‍ ഒരാള്‍ ജഗതിയിലേക്ക് സ്ഥലംമാറിപ്പോയ ഒഴിവാണ് നികത്താതെ കിടക്കുന്നത്. ഇതാണ് കിടത്തി ചികിത്സ വൈകുന്നതിനിടയാക്കിയത്. ബാലരാമപുരം പഞ്ചായത്തിന് കീഴില്‍ 1980ല്‍ ബാലരാമപുരം വിഴിഞ്ഞം റോഡില്‍ പഴയ പഞ്ചായത്ത് ഓഫിസില്‍ രണ്ട് മുറികളുമായി പ്രവര്‍ത്തനമാരംഭിച്ച ആരോഗ്യകേന്ദ്രം നാട്ടിലെ ആയിരക്കണക്കിന് പേര്‍ക്ക് ഉപയോഗപ്രദമായിരുന്നു. blpm health centre ചിത്രം ബാലരാമപുരം ഫാമിലി ഹെല്‍ത്ത് സെന്റര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.