എഫ്.എൻ.പി.ഒ ഏകദിന സെമിനാർ

ആറ്റിങ്ങൽ: ഫെഡറേഷൻ ഓഫ് നാഷനൽ പോസ്റ്റൽ ഓർഗനൈസേഷൻസ്, പോസ്റ്റ്‌മാൻ ആൻഡ് എം.ടി.എസ് സംസ്ഥാന സെമിനാറും യാത്രയയപ്പ് സമ്മേളനവും അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ്‌ വി.ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു. 'തപാൽ വകുപ്പ് ഇന്നലെ-ഇന്ന്-നാളെ' വിഷയത്തിലെ സെമിനാറിൽ പോസ്റ്റൽ സർവിസസ് ഡയറക്ടർ സി.ആർ. രാമകൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. എഫ്.എൻ.പി.ഒ സംസ്ഥാന കൺവീനർ കെ.വി. സുധീർകുമാർ, തിരുവനന്തപുരം സീനിയർ പോസ്റ്റൽ സൂപ്രണ്ട് മോഹനൻ ആചാരി, ജാനകി രാമൻ എന്നിവർ സെമിനാറിൽ പങ്കെടുത്തു. എഫ്.എൻ.പി.ഒ ജനറൽ സെക്രട്ടറിമാരായ നിസാർ മുജാവർ, പി.യു. മുരളീധരൻ, ടി.എൻ. റാഹത്തെ, ചന്ദ്രബാബു, ബി.എസ്. വേണു, വിൻസൺ, ജോൺസൻ ആവൊക്കാരൻ, മൊയ്‌ദീൻകുട്ടി, ചന്ദ്രപ്രകാശ്, ആർ.പി. ഹരിപ്രസാദ്, രാകേഷ് ആർ. നായർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എൻ.യു.പി.ഇ സംസ്ഥാന പ്രസിഡന്റ്‌ ഫെർഡിനൻഡ് പെരേര, ഡയറക്ടർ ഓഫ് പോസ്റ്റൽ സർവിസസ് സി.ആർ. രാമകൃഷ്ണൻ, സീനിയർ പോസ്റ്റൽ സൂപ്രണ്ട് എൽ. മോഹനൻ ആചാരി എന്നിവർക്ക് അടൂർ പ്രകാശ് എം.പി യാത്രയയപ്പ് നൽകി. Twatl adoor prakash അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.