ഇനി ഏഴ് ദിവസം നിശാഗന്ധിയിലെ രാവുകള്‍ സംഗീതസാന്ദ്രം തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലതല ആഘോഷ പരിപാടികളുടെ ഭാഗമായി ഇനി ഏഴ് ദിവസം നിശാഗന്ധിയിലെ രാവുകള്‍ സംഗീത സാന്ദ്രം. ദിവസവും വൈകീട്ട് ഏഴിന് സംഘടിപ്പിക്കുന്ന കലാപരിപാടികളില്‍ സംഗീത പരിപാടികള്‍ക്കാണ് മുന്‍ഗണന. എന്‍റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. പാട്ടും പറച്ചിലുമായി ഊരാളി ബാന്‍ഡ് കനകക്കുന്നിലെത്തും. മേയ് 28ന് സൂഫി ഗായകനായ സമീര്‍ ബിന്‍സിയും സംഘവും സൂഫി സംഗീതം അവതരിപ്പിക്കും. 29ന് കൊല്ലം ശാസ്താംകോട്ട കനല്‍ മ്യൂസിക് ബാന്‍ഡിന്‍റെ നാടന്‍പാട്ടും തുടര്‍ന്ന് അന്നേ ദിവസം തന്നെ കോഴിക്കോട് പേരാമ്പ്ര മാതാ കലാസമിതിയുടെ 45 കലാകാരന്മാര്‍ മലയാള കാവ്യകലാ പാരമ്പര്യത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന ദൃശ്യ - ശ്രവ്യ പരിപാടിയായ സര്‍ഗകേരളവും നടക്കും. 30ന് തിരുവനന്തപുരം നാട്യവേദ കോളജ് ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന കഥക്, ഭരതനാട്യം, മോഹിനിയാട്ടം എന്നിവ അരങ്ങേറും. 31ന് വിവിധ സംഗീതോപകരണങ്ങള്‍ ഉള്‍പ്പെടുത്തി തൃശൂര്‍ ആട്ടം കലാസമിതി ഒരുക്കുന്ന ഫ്യൂഷന്‍ സംഗീതം. ജൂണ്‍ ഒന്നിന് മലയാളിയുടെ പ്രിയ കവി ഒ.എന്‍.വിയുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി 'ഓര്‍മകളില്‍ ഒ.എന്‍.വി' എന്ന പരിപാടിയുമായി പിന്നണി ഗായികയും ഒ.എന്‍.വിയുടെ കൊച്ചുമകളുമായ അപര്‍ണ രാജീവ് നിശാഗന്ധിയില്‍ സംഗീതനിശയൊരുക്കും. ജൂണ്‍ രണ്ടിന് പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദറും സംഘവും നയിക്കുന്ന സംഗീത പരിപാടിയോടെ കലാപരിപാടികള്‍ക്ക് സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.