ദാറുൽ ഹുദ വൈജ്ഞാനിക സമുച്ചയത്തിന്‍റെ പ്രതീകം -സ്വാദിഖലി തങ്ങൾ

തിരുവനന്തപുരം: വൈജ്ഞാനിക ലോകത്തിന്‍റെ പ്രതീക്ഷകളെ സാർഥകമാക്കുന്നതിൽ ചെമ്മാട് ദാറുൽ ഹുദ ഇസ്​ലാമിക് യൂനിവേഴ്സിറ്റി വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ. പുല്ലാമലയിൽ ദാറുൽ ഹുദ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയതായി പ്രവേശനം നേടിയ 80 വിദ്യാർഥികളുടെ പഠനാരംഭം കോഴിക്കോട് വലിയ ഖാദിയും ദാറുൽ ഹുദ വൈസ് പ്രസിഡന്റുമായ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നിർവഹിച്ചു. ദാറുൽ ഹുദ വൈസ് ചാൻസലർ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്​വി ഉദ്ബോധന പ്രഭാഷണം നടത്തി. എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ, കെ.പി.എ. മജീദ്, ദാറുൽ ഹുദ ട്രഷറർ സൈതലവി ഹാജി, നേതാക്കളായ ഷാജഹാൻ ദാരിമി പനവൂർ, പി.കെ. മുഹമ്മദ് ഹാജി (ക്രസന്റ് വെളിമുക്ക്), വിഴിഞ്ഞം സഈദ് മുസ്​ലിയാർ, സിദ്ദീഖ് ഫൈസി, താജുദ്ദീൻ മൗലവി, വിഴിഞ്ഞം ഡോ. എച്ച്.എ. റഹ്മാൻ, പുല്ലാമല ജമാഅത്ത് ഇമാം അബ്ദുൽ കബീർ മന്നാനി, താപി അബ്ദുള്ളക്കുട്ടി ഹാജി, നൗഷാദ് ഹുദവി, ഷാനവാസ് മാസ്റ്റർ കണിയാപുരം, പുല്ലാമല ജമാഅത്ത് പ്രസിഡന്റ് എസ്.എൻ പുരം ജലാൽ, പനവൂർ മുസ്​ലിം ജമാഅത്ത് ഇമാം ഷെമിം അമാനി എന്നിവർ സംസാരിച്ചു. ഫോട്ടോ darul huda പുല്ലാമലയിൽ ദാറുൽ ഹുദ തിരുവനന്തപുരം സെന്റർ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.