മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

വിഴിഞ്ഞം: എൻജിൻ തകരാറായി കടലിൽ ഒഴുകി നടന്ന വള്ളത്തിൽനിന്ന് രണ്ടു മത്സ്യത്തൊഴിലാളികളെ തീരദേശ പൊലീസ് രക്ഷപ്പെടുത്തി. അടിമലത്തുറ സ്വദേശികളായ തോമസ് (55) മുത്തപ്പൻ (21) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ അടിമലത്തുറയിൽനിന്ന് മീൻ പിടിക്കാൻ പോയ ഇവരുടെ വള്ളത്തിൽ ഘടിപ്പിച്ച എൻജിൻ രാവിലെ എട്ടരയോടെ തകരാറിലാവുകയായിരുന്നു. ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് തീരദേശ പൊലീസെത്തി രക്ഷപ്പെടുത്തുകയായിരുന്നു. പൊലീസുകാരായ സിറാജുദ്ദീൻ, ബിനു, കോസ്റ്റൽ വാർഡന്മാരായ തദ്ദയൂസ്, സൂസടിമ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.