വര്‍ക്കല: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വര്‍ക്കല ടൗണ്‍ യൂനിറ്റ് ദ്വൈവാര്‍ഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അംഗങ്ങള്‍ക്കുള്ള ചികിത്സാസഹായവും അദ്ദേഹം വിതരണം ചെയ്തു. മുതിര്‍ന്ന വ്യാപാരികളെ ജില്ല ജനറല്‍ സെക്രട്ടറി വൈ. വിജയന്‍ ആദരിച്ചു. വ്യാപാരികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുകള്‍ ജില്ല വൈസ് പ്രസിഡന്റ് ബി. ജോഷിബാസുവും അംഗങ്ങള്‍ക്കുള്ള മരണാനന്തരസഹായവും അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കൂള്‍ ബാഗുകളും യൂനിറ്റ് പ്രസിഡന്റ് കെ. രാജേന്ദ്രന്‍നായരും വിതരണം ചെയ്തു. നിര്‍ധനരോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള ഫണ്ടിലേക്ക് യൂനിറ്റ് രക്ഷാധികാരി ജി. പ്രതാപന്‍ 10000 രൂപ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ നിതിന്‍ നായര്‍ക്ക് കൈമാറി. ഡി.എസ്. ദിലീപ്, ബി. മുഹമ്മദ് റാഫി, സി. വിജയപ്രകാശന്‍പിള്ള എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ. രാജേന്ദ്രന്‍നായര്‍ (പ്രസി.), എം. ഷാഹുല്‍ ഹമീദ് (ജന. സെക്ര.), പി. സുഗുണന്‍ (ട്രഷ.). ചിത്രം 22 VRK 1 tw 24 VKL 3 vyapari varkala sammelanam വ്യാപാരി വ്യവസായി ഏകോപനസമിതി വര്‍ക്കല ടൗണ്‍ യൂനിറ്റ് ദ്വൈവാര്‍ഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.