മന്നാനിയ്യയിൽ ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു

വർക്കല: ജംഇയ്യതുൽ മന്നാനിയ്യീൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർക്കല ജാമിഅ . യാത്രയയപ്പ് സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. അതിരാംപട്ടണം കെ.ടി. മുഹമ്മദ്‌ കുട്ടി ഹസ്റത്ത് ദുആ നിർവഹിച്ചു. കേരള ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ്‌ കുഞ്ഞ് മൗലവി, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് കെ.പി. അബൂബക്കർ ഹസ്രത്ത്, വി.എ. ഷംസുദ്ദീൻ മൗലവി, അഹ്‌മദ്‌ മൗലവി, പാങ്ങോട് ഖമറുദ്ദീൻ മൗലവി, പുലിപ്പാറ സുലൈമാൻ മൗലവി, അബ്ദുറഹ്​മാൻ മൗലവി, കെ.എച്ച്. മുഹമ്മദ്‌ മൗലവി, ഷംസുദ്ദീൻ മന്നാനി ചക്കമല എന്നിവർ സംസാരിച്ചു. ജംഇയ്യതുൽ മന്നാനിയ്യീന്റെ ആഭിമുഖ്യത്തിൽ മന്നാനിയ്യയിൽ നവീകരിച്ച കിച്ചൻ സമുച്ചയം തോന്നയ്ക്കൽ നാസർ ഉദ്ഘാടനം ചെയ്തു. അഞ്ചൽ അബ്ദുറഹ്മാൻ മന്നാനി, ബാദുഷ മന്നാനി വട്ടപറമ്പ്, നാസിമുദ്ദീൻ മന്നാനി വേങ്ങോട്, ഷഹീറുദ്ദീൻ മന്നാനി ചടയമംഗലം, ഹാഫിള് ഇർഷാദ് മന്നാനി ചിറ്റൂമൂല, ഷംസുദ്ദീൻ മന്നാനി ഇലവുപാലം, കാരാളി ഇ.കെ. സുലൈമാൻ ദാരിമി, സഫീർഖാൻ മന്നാനി പനവൂർ, അൻഷാദ് മന്നാനി മണനാക്ക്, പി.എ. സലീം മന്നാനി മൈനാഗപ്പള്ളി, അഹ്‌മദ്‌ മന്നാനി കല്ലൂർ, താജുദ്ദീൻ മന്നാനി മുള്ളിക്കാട് എന്നിവർ സംസാരിച്ചു. ഹജ്ജിന് യാത്ര തിരിക്കുന്ന അബ്ദുൽ അഹദ് മന്നാനി വെട്ടൂർ, സിദ്ദീഖ് മന്നാനി തൊളിക്കോട് എന്നിവർ മറുപടി പ്രസംഗം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.