ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്

വിഴിഞ്ഞം: ആവേശം വാനോളമുയർന്ന പ്രചാരണത്തിനൊടുവിൽ പൂവാർ പഞ്ചായത്തിലെ അരശുംമൂട് വാർഡിൽ കനത്ത പോളിങ്. പൊതുവെ സമാധാനപരമായിരുന്ന ഉപതെരഞ്ഞെടുപ്പിൽ 83.6 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. രാവിലെ മന്ദഗതിയിലാണ് ആരംഭിച്ചത്. ഉച്ചകഴിയുന്നതുവരെ പെയ്ത ചാറ്റൽ മഴയും പോളിങ്ങിലെ ജനപങ്കാളിത്തത്തിന് തടസ്സമായില്ല. പൂവാർ പഞ്ചായത്തിലെ അരശുംമൂട് വാർഡിൽ എൽ.ഡി.എഫ് അംഗമായിരുന്ന ബാഹുലേയൻ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വി.എസ്. ഷിനു (യു.ഡി.എഫ്), എൻ. സഞ്ചു (എൽ.ഡി.എഫ്), ശ്രീരജ്ഞിനി (ബി.ജെ.പി) എന്നിവരാണ് മത്സരിച്ചത്. 1141 വോട്ടർമാരിൽ 955 പേർ സമ്മതിദാനം രേഖപ്പെടുത്തി. 446 പുരുഷന്മാരും 509 സ്ത്രീകളുമാണ് വോട്ടുരേഖപ്പെടുത്തിയത്. അതിയന്നൂർ പഞ്ചായത്തിലെ കണ്ണറവിള വാർഡിലും 83.7 ശതമാനം പോളിങ്​ രേഖപ്പെടുത്തി. 1332 വോട്ടർമാരുള്ള വാർഡിൽ 1115 പേർ വോട്ടുചെയ്തു. ബുധനാഴ്ച രാവിലെ പത്തോടെ ഫലപ്രഖ്യാപനമുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.