തിരുവനന്തപുരം: പെൺകുട്ടികളുടെ സുരക്ഷ മുൻനിർത്തി നടപ്പാക്കുന്ന ധീര പദ്ധതി കോർപറേഷൻ പരിധിയിൽ ഉദ്ഘാടനം ചെയ്തു. വനിതശിശു വികസന വകുപ്പ് നിർഭയ സെൽ ജില്ലതലത്തിൽ ലിംഗാധിഷ്ഠിത അതിക്രമങ്ങൾ പ്രതിരോധിക്കുന്നതിനായി ആയോധനകലകൾ അഭ്യസിപ്പിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ് 'ധീര'. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് തദ്ദേശസ്ഥാപനങ്ങളിൽ 10 മുതൽ 15 വയസ്സ് വരെയുള്ള 30 പെൺകുട്ടികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകുക എന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ജില്ലയിൽ രണ്ട് പഞ്ചായത്തുകളിലും കോർപറേഷനിലുമാണ് പദ്ധതി നടപ്പാക്കുന്നത്. പെൺകുട്ടികളിൽ ആത്മവിശ്വാസവും, ധൈര്യവും വളർത്തുക, മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെക്കുറിച്ച് ബോധവതികളാക്കുകയും അതുവഴി സ്വയരക്ഷ സാധ്യമാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം നഗരസഭതലത്തിൽ പദ്ധതിയുടെ ഉദ്ഘാടനം മേയർ ആര്യ രാജേന്ദ്രൻ പൂന്തുറയിൽ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാജു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയർമാൻ എസ്. സലീം, കൗൺസിലർമാരായ മേരി ജിപ്സി, ജെ. സുധീർ, ജില്ല ശിശു സംരക്ഷണ ഓഫിസർ എസ്. ചിത്രലേഖ എന്നിവർ സംസാരിച്ചു. ശിശുവികസന ഓഫിസർ.എസ്.ജെ. സുജ നന്ദി പറഞ്ഞു LSN_1895
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.