പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് നാടിന് സമര്‍പ്പിച്ചു

കിളിമാനൂർ: വര്‍ക്കല താലൂക്കിലെ പള്ളിക്കല്‍ വില്ലേജ് ഓഫിസ് സ്മാര്‍ട്ട് വില്ലേജ് ഓഫിസ് മന്ദിരമായി പുനര്‍നിര്‍മിച്ചതിന്‍റെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു. വര്‍ക്കല താലൂക്കിലെ 90 ഭൂരഹിതര്‍ക്കുള്ള പട്ടയങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഇതോടൊപ്പം താലൂക്ക് എമര്‍ജന്‍സി ഓപറേഷന്‍ സെന്ററിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. 44 ലക്ഷം രൂപ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസില്‍ ഫ്രണ്ട് ഓഫിസ്, കാത്തിരിപ്പ് ഇടം, ഇരിപ്പിട- കുടിവെള്ള സൗകര്യം, ഭിന്നശേഷി സൗഹൃദ ശുചിമുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഇവിടെ പ്രവര്‍ത്തിക്കുന്ന താലൂക്ക് എമര്‍ജന്‍സി ഓപറേഷന്‍ സൻെററിൽ ആധുനിക സംവിധാനങ്ങളിലൂടെ വളരെ നേരത്തേ ദുരന്ത നിവാരണ മുന്നറിയിപ്പുകള്‍ ലഭ്യമാക്കാനും കഴിയും. പള്ളിക്കല്‍ വില്ലേജ് ഓഫിസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വി. ജോയി എം.എല്‍.എ അധ്യക്ഷതവഹിച്ചു. കലക്ടര്‍ ഡോ. നവജ്യോത് ഖോസ സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ഗീത നസീര്‍, ബേബി സുധ, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡൻറ് എം. ഹസീന, എ.ഡി.എം ഇ. മുഹമ്മദ് സഫീര്‍, തഹസില്‍ദാര്‍ കെ.ജി. മോഹന്‍, റവന്യൂ ജീവനക്കാര്‍, രാഷ്ട്രീയ - സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.