തൃക്കാക്കര യു.ഡി.എഫിനെ ​തോൽപിക്കാനുള്ള സൗഭാഗ്യം -ഇ.പി. ജയരാജൻ

തിരുവനന്തപുരം: തൃക്കാക്കര സൗഭാഗ്യം തന്നെയെന്ന് എൽ.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. യു.ഡി.എഫിനെ തോല്‍പിക്കാൻ എൽ.ഡി.എഫിന്​ ലഭിച്ച സൗഭാഗ്യമാണ് തൃക്കാക്കരയില്‍ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.​ തൃക്കാക്കരക്കാർക്ക്​ അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണ്​ ഉപതെരഞ്ഞെടു​പ്പെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫുകാർ ആരെങ്കിലും ഇത്​ സൗഭാഗ്യമായി കാണുന്നുണ്ടോ എന്ന്​ തനിക്കറിയില്ലെന്നും ജയരാജൻ പറഞ്ഞു. മലപ്പുറത്ത്​ സെന്‍റ്​ ജമ്മാസ്​ സ്കൂൾ അധ്യാപകനായിരുന്നയാൾക്കെതിരെ ഉയർന്ന പരാതിയിൽ മുഖംനോക്കാതെ നടപടിയെടുക്കും. സ്​ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്​. സമസ്തയുടെ തെറ്റായ നിലപാടുകളെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.