വിതുര: പരിസ്ഥിതി ലോല മേഖലയിൽ നിന്ന് വിതുര പഞ്ചായത്തിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചു. തേവിയോട് നിന്നാരംഭിച്ച റാലി ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് വിദ്യാസാഗർ, ജി. ബാലചന്ദ്രൻ നായർ, ഷിബുരാജ്, സജിൻകുമാർ, കെ.പി. അശോക് കുമാർ, മഞ്ജുഷ ആനന്ദ് എന്നിവർ സംസാരിച്ചു. ഫോട്ടോ: പരിസ്ഥിതി ലോല മേഖലയിൽനിന്ന് വിതുര പഞ്ചായത്തിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ റാലി ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.