തിരുവനന്തപുരം: കേശവദാസപുരം-തൈക്കാട് റോഡില്‍ പെരുംകൂര്‍ ഹോമിയോ കോളജിനു സമീപം ഇന്റര്‍ലോക്ക് ഇടുന്നതിന്റെ ഭാഗമായി 16 മുതല്‍ 31 വരെ ഭാഗിക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനീയര്‍ അറിയിച്ചു. നെടുമങ്ങാട് സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം ഇന്ന് നെടുമങ്ങാട്: നെടുമങ്ങാട് അന്താരാഷ്ട്ര മാര്‍ക്കറ്റിൽ സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.എസ്. ശ്രീജ അധ്യക്ഷത വഹിക്കും. ജില്ല കലക്ടര്‍ ഡോ.നവ്ജ്യോത് ഖോസ, പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണര്‍ ഡി. സജിത് ബാബു, ജനപ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.