നെടുമങ്ങാട്: പാചക വാതക വിലവർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റി വിറക് വിതരണസമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് താഹിർ നെടുമങ്ങാട് അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് മാർക്കറ്റ് ജങ്ഷനിൽ സംഘടിപ്പിച്ച സമരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകയും വീട്ടമ്മയുമായ ദീപ്തി ഗ്യാസ് സിലിണ്ടറിന് റീത്ത് സമർപ്പിക്കുകയും തുടർന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ൈകയിൽ നിന്ന് വിറകുകൾ വാങ്ങി വേറിട്ട സമരം സംഘടിപ്പിച്ചു. മഹേഷ് ചന്ദ്രൻ, ഹാഷിം റഷീദ്, സജാദ് മന്നൂർക്കോണം, ഷിനു നെട്ട, മനു വാണ്ട, ശാഹിൻ, ദീപ്തി, രജനി ഹരിദാസ്, സനകൻ, രഞ്ജിത്ത്, ഉണ്ണിക്കുട്ടൻ, അൽ അമീൻ കെ.ജെ. ബിനു, നൗഷാദ് ഖാൻ, വാണ്ട സതീഷ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ : യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിറക് വിതരണ സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.