അനീഷ്
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
ആമ്പല്ലൂർ: വിൽപനക്ക് സൂക്ഷിച്ച 430 ഗ്രാം കഞ്ചാവുമായി യുവാവിനെ പുതുക്കാട് പൊലീസ് പിടികൂടി. നെടുമ്പാൾ പള്ളം സ്വദേശി കല്ലയിൽ വീട്ടിൽ അനീഷാണ് (32) പിടിയിലായത്. എട്ട് ഗ്രാം വീതമുള്ള 48 ചെറിയ പൊതികളിലായി കട്ടിലിനടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പുതുക്കാട് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിദ്യാർഥികൾ ഉൾപ്പടെയുള്ളവർക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. പുതുക്കാട് എസ്.ഐ സൂരജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.