ശ്രീപ്രിയ
വടക്കാഞ്ചേരി: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 12 ലക്ഷം കവർന്ന കേസിൽ യുവതിയെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പട്ടണ ഹൃദയത്തിൽ മിനി സിവിൽ സ്റ്റേഷന് മുൻവശത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 188 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 12,35,000 രൂപ തട്ടിയെടുത്ത കേസിൽ പീച്ചി ചുവന്ന മണ്ണ് ചിറക്കോട്ട് വീട്ടിൽ ശ്രീപ്രിയ 37നെയാണ് എസ്.ഐ. കെ. ശരത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 19നാണ് ശ്രീപ്രിയ മുക്കുപണ്ടവുമായി സ്ഥാപനത്തിലെത്തിയത്. ജീവനക്കാരുടെ വിശ്വാസ്യത പിടിച്ചു പറ്റി വള, കമ്മൽ, മോതിരം എന്നീ ആഭരണങ്ങൾ നൽകി തുക മറ്റൊരാളുടെ അകൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
യുവതി സ്ഥാപനം വിട്ടതിന് ശേഷം ജീവനക്കാർ ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. മാനേജർ പൊലീസിൽ പരാതി നൽകുകയും, പൊലീസ് നടത്തിയ പരിശോധനയിൽ പ്രതിയെ വടക്കാഞ്ചേരിയിൽ നിന്ന് തന്നെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.