കാരികുളം കടവിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

ആ​മ്പ​ല്ലൂ​ർ: വ​ര​ന്ത​ര​പ്പി​ള്ളി കാ​രി​കു​ളം ക​ട​വി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. പു​ളി​ക്ക​ൻ ത​ങ്ക​ച്ച​ൻ, പാ​ല​പ്പ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ പ​റ​മ്പി​ലാ​ണ് ഒ​റ്റ​യാ​ൻ ഇ​റ​ങ്ങി​യ​ത്. പ​റ​മ്പു​ക​ളി​ലെ നേ​ന്ത്ര​വാ​ഴ​ക​ളും ക​വു​ങ്ങു​ക​ളും തെ​ങ്ങും ആ​ന പി​ഴു​തെ​റി​ഞ്ഞു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത്. സ​മീ​പ​ത്തെ പു​ഴ​ക​ട​ന്നെ​ത്തി​യ ആ​ന വീ​ട്ടു​പ​റ​മ്പു​ക​ളി​ൽ നാ​ശം വി​ത​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​മാ​സ​ത്തി​നി​ടെ പ​ത്താം​ത​വ​ണ​യാ​ണ് ഈ ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് വാ​ഴ​ക​ളാ​ണ് ഇ​തി​നി​ടെ ആ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്.

ആ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും കൃ​ഷി ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. നി​ര​ന്ത​രം കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ച​തോ​ടെ പ്ര​ദേ​ശ​ത്ത് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ നേ​രി​ട്ട​ത്. ഇ​തു​വ​രെ സ​ർ​ക്കാ​റി​ൽ​നി​ന്ന് ന​ഷ്ട​പ​രി​ഹാ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വ​നാ​തി​ർ​ത്തി​ക​ളി​ൽ കി​ട​ങ്ങു​ക​ളും സോ​ളാ​ർ വേ​ലി​യും തീ​ർ​ത്ത് ആ​ന​ശ​ല്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ മു​ഖ​വി​ല​ക്കെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ​യും മ​ല​യോ​ര ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​ക്ഷേ​പം.

Tags:    
News Summary - wild elephant destroyed farms in karikulam kadavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.