ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
തൃശൂർ: വിദ്യാഭ്യാസമേഖലയിൽ മലബാറിനോട് തുടരുന്ന നീതി നിഷേധത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി. സ്ഥിരം ബാച്ചുകൾ അനുവദിക്കുക, സർക്കാർ-എയ്ഡഡ് മേഖലയിൽ കൂടുതൽ കോഴ്‌സുകളും സ്ഥാപനങ്ങളും അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി അമീൻ റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് പി.ബി. ആഖിൽ നയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.ടി. സയ്യിദ് ഉമർ തങ്ങൾ, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി അഡ്വ. കെ.എസ്. നിസാർ എന്നിവർ സംസാരിച്ചു. അഷ്ഫാഖ് അഹമ്മദ്, എം.എസ്. അബ്ദുസ്സമദ്, മുഹമ്മദ് സാലിഹ്, ബശരിയ്യ തസ്നീം, സിറാജുദ്ദീൻ ബാവ, മുഹ്സിന ഷാജഹാൻ, അബ്‌നം സാകിയ, റയ്യാൻ റസ്സൽ, ചിഞ്ചു രതീഷ്, മുഹമ്മദ് ഹഫീസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.