ചാലക്കുടി: കള്ളുഷാപ്പിൽ അക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ചാലക്കുടി കുറ്റിച്ചിറ സ്വദേശി കുമ്പുളത്താൻ വീട്ടിൽ നിബീഷാണ് (27) അറസ്റ്റിലായത്. തിരുവോണ ദിവസം ഉച്ചതിരിഞ്ഞ് 2.30 ഓടെ കുറ്റിച്ചിറയിലുള്ള കള്ളുഷാപ്പിലേക്ക് അതിക്രമിച്ചു കയറുകയും കള്ളുകുപ്പിയെടുത്ത് കള്ള് ഷാപ്പിലെ മാനേജരായ പരിയാരം കുറ്റിക്കാട് സ്വദേശി പെരേപ്പാടൻ വീട്ടിൽ ജോബിയുടെ ( 51) തലക്ക് നേരെ എറിയുകയും കള്ളുഷാപ്പിന് മുൻവശത്തുള്ള ജനൽചില്ല് കൈകൊണ്ട് അടിച്ച് പൊട്ടിച്ച് നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ നിബീഷ് 14ന് രാത്രിയിൽ ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധിയിലെ പൂവ്വത്തിങ്കൽ എത്തിയെന്ന വിവരം ലഭിച്ചത് പ്രകാരം ചാലക്കുടി, വെള്ളിക്കുളങ്ങര പൊലീസ് സംയുക്തമായി നിബീഷിനെ പിടികൂടുകയായിരുന്നു. ഒരു കൊലപാതകക്കേസിലും നാല് കൊലപാതകശ്രമക്കേസിലും ഒരു പോക്സോ കേസിലും തുടങ്ങി 12 ക്രിമിനൽക്കേസുകളിലെ പ്രതിയാണ് നിബീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.