ആലിക്കുട്ടി
മസ്താൻ
പന്നിത്തടം: മന്ത്രവാദത്തിന്റെ മറവിൽ 13കാരിയെ പീഡിപ്പിച്ച കേസിൽ സിദ്ധൻ അറസ്റ്റിൽ. ചിറമനേങ്ങാട് പാലക്കവീട്ടിൽ ആലിക്കുട്ടി മസ്താനെയാണ് (60) മലപ്പുറം കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ദിവ്യശക്തിയുണ്ടെന്ന് അവകാശപ്പെടുന്ന ആലിക്കുട്ടി മന്ത്രവാദത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. അന്ധവിശ്വാസിയായ കുട്ടിയുടെ പിതാവ് വീട്ടിലെ ബുദ്ധിമുട്ടുകൾ മാറ്റാനാണ് ഇയാളെ സമീപിച്ചത്.
പെൺകുട്ടിയുടെ ശരീരത്തിൽ പിശാച് ബാധയുണ്ടെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് ബാധയൊഴിപ്പിക്കലിന്റെ മറവിലാണ് കഠിനമായി പീഡിപ്പിച്ചത്. കുട്ടിയുടെ വീട്ടിലും മാന്ത്രിക കർമങ്ങൾക്കായി ഇയാളുടെ വീട്ടിൽ വിളിച്ചുവരുത്തിയുമായിരുന്നു പീഡനം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് തിരൂർ സബ് ജയിലിലേക്ക് മാറ്റി. മന്ത്രവാദത്തിന്റെ മറവിൽ ഇയാൾ നിരവധി തട്ടിപ്പുകൾ നടത്തിയതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.