താന്ന്യം ഏപ്പുറത്തെ മന കുളത്തിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ
അന്തിക്കാട്: താന്ന്യം പഞ്ചായത്തിലെ ചെമ്മാപ്പിള്ളി-മുറ്റിച്ചൂർ റോഡിലെ ഏപ്പുറത്തെ മനയുടെ കുളത്തിൽ കക്കൂസ് മാലിന്യം തള്ളി. ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങളും ചാക്കുകളിലാക്കി കുളത്തിൽ തള്ളിയിട്ടുണ്ട്. കുളത്തിൽ തള്ളാനായി കൊണ്ടുവന്ന മാലിന്യം ആൾക്കാർ വരുന്നത് കണ്ടോ മറ്റോ ആകാം കുളത്തിന്റെ അരികിൽ ഉപേക്ഷിച്ചത്.
താന്ന്യം പഞ്ചായത്ത് രണ്ടാം വാർഡിലാണ് കുളം. കുളത്തിനോട് ചേർന്ന് താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ ദൈനംദിന ജീവിതം ഇത് മൂലം കഷ്ടത്തിലായി. കക്കൂസ് മാലിന്യം നിറഞ്ഞ കുളത്തിൽനിന്ന് സമീപ വീടുകളിലെ കിണറുകളിലേക്ക് നീരൊഴുക്കെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.