തൃശൂർ: വീടുകളിലും ഓഫിസുകളിലും വാണിജ്യ സ്ഥാപനങ്ങളിലും കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ കെ-ഫോണ്‍ കണക്ഷൻ നൽകുന്നതിൽ ജില്ലയില്‍ മുന്നേറ്റം. സാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റർനെറ്റ് സൗകര്യം നല്കുന്ന കെ-ഫോണ്‍ ജില്ലയില്‍ ഇതുവരെ 7564 കണക്ഷൻ നൽകി.
2649.57 കിലോമീറ്റര്‍ കേബിളാണ് സ്ഥാപിച്ചത്. കെ.എസ്.ഇ.ബി ട്രാന്സ്മിഷന് ടവറുകളിലൂടെ 346.15 കിലോമീറ്റര്‍ ഒ.പി.ജി.ഡബ്ല്യൂ കേബിളും 2303.43 കിലോമീറ്റര്‍ എ.ഡി.എസ്.എസ് കേബിളുകള്‍ കെ.എസ്.ഇ.ബി പോസ്റ്റുകള്‍ വഴിയുമാണ് സ്ഥാപിച്ചത്. കലക്ടറേറ്റ് ഉൾപ്പെടെ 2494 സര്‍ക്കാര്‍ ഓഫിസുകള്‍ ഇപ്പോള്‍ കെ-ഫോണ്‍ നെറ്റ്വര്‍ക്കാണ് ഉപയോഗിക്കുന്നത്.
ഇതിനകം ആകെ 1003 ബി.പി.എല്‍ വീടുകളില്‍ കെ-ഫോണ്‍ കണക്ഷന് നല്കി. 4067 വാണിജ്യ കണക്ഷനും നൽകിയിട്ടുണ്ട്. പ്രാദേശിക ഓപ്പറേറ്റര്‍മാര്‍ വഴിയാണ് വാണിജ്യ കണക്ഷൻ നല്‍കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 287 ലോക്കല്‍ നെറ്റ്വര്‍ക്ക് ഓപറേറ്റര്‍മാര്‍ ഇതിന് കെ-ഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കണക്ഷനുകള്‍ക്ക് വേണ്ടി പുതിയ രജിസ്ട്രേഷനുകളും വരുന്നുണ്ട്. രണ്ട് ഐ.എല്‍.എല്‍ കണക്ഷനും 16 എസ്.എം.ഇ കണക്ഷനുകളും ജില്ലയില്‍ നല്കി. പുതിയ ഗാര്‍ഹിക കണക്ഷന് എടുക്കാന്‍ എന്റെ കെ-ഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെ-ഫോണ്‍ വെബ്സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനായി രജിസ്റ്റര്‍ ചെയ്യാം. കെ-ഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയാൻ കെ-ഫോണ്‍ ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ ല്‍ സന്ദര്‍ശിക്കുകയോ 90616 04466 വാട്സ്ആപ് നമ്പറില്‍ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്തോ കെ-ഫോണ്‍ പ്ലാനുകള്‍ അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.