തൃ​ശൂ​ർ-​കൊ​ടു​ങ്ങ​ല്ലൂ​ർ സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണം; പു​തി​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം നാളെ മു​ത​ൽ

ഇരിങ്ങാലക്കുട: കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ നടക്കുന്ന തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി ഠാണാ- ചന്തക്കുന്ന് ജങ്ഷൻ വികസനം ഉൾപ്പെടുന്ന അണ്ടാണിക്കുളം മുതൽ പൂതംകുളം വരെയുള്ള റീച്ചിലെ നിർമാണം ബുധനാഴ്ച ആരംഭിക്കും.

ഠാണാ- ചന്തക്കുന്ന് ജങ്ഷൻ വികസനത്തിന്റെ ഭാഗമായ കാനയുടെ നിർമാണം ഈ റോഡിൽ പുരോഗമിക്കുകയാണ്. ചന്തക്കുന്നിൽനിന്നും അണ്ടാണിക്കുളം ഭാഗത്തേക്കും നിർമാണ പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ പുതിയ ഗതാഗത നിയന്ത്രണവും ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

കൊടുങ്ങല്ലൂരിൽനിന്നും തൃശൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വെള്ളാങ്കല്ലൂരിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരിപ്പാലം സെന്ററിൽ എത്തി അവിടെനിന്നും വലത്തോട്ട് തിരിഞ്ഞ് എടക്കുളം റോഡുവഴി ചേലൂർ സെന്ററിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് എത്തി തൃശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്. തൃശൂരിൽനിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങൾ നിലവിലെ ഗതാഗതം അനുസരിച്ച് റോഡിന്റെ ഇടതുവശത്ത്കൂടി കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകാവുന്നതാണ്. സമയബന്ധിതമായി നിർമാണം പൂർത്തീകരിച്ച് 2026 ഫെബ്രുവരി അവസാനത്തോടെ തൃശൂർ കൊടുങ്ങല്ലൂർ റോഡും ഠാണാ-ചന്തക്കുന്ന് ജങ്ഷനും പൂർണമായും സഞ്ചാരയോഗ്യമാകുമെന്ന് മന്ത്രി അറിയിച്ചു.

Tags:    
News Summary - Thrissur-Kodungallur State Highway to be renovated; new traffic control from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT