Posted On
date_range Updated On
date_range ബൈക്ക് അപകടങ്ങളിൽ മൂന്നുപേർക്ക് പരിക്ക്
കേച്ചേരി: തണ്ടിലം മുസ്ലിം പള്ളിക്ക് സമീപം ബൈക്കിന് കുറുകെ പോത്ത് വട്ടംചാടി യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്. തണ്ടിലം സ്വദേശി കുളംകുന്നത്ത് വീട്ടിൽ പ്രതീഷ് (34), ഭാര്യ സുലേഖ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചൂണ്ടൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളൂർ ക്രിസ്ത്യൻ പള്ളിക്കു സമീപം ബൈക്ക് ഹമ്പിൽ ചാടി പിറകിലിരുന്ന വീട്ടമ്മക്ക് പരുക്കേറ്റു. ഗുരുവായൂർ ഇരിങ്ങപ്പുറം മാത്രംകോട്ട് വീട്ടിൽ ബാലകൃഷ്ണെൻറ ഭാര്യ ബബിതയെ (46) കുന്നംകുളം യൂനിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.