മതിലകം: പട്ടാപ്പകൽ മോഷ്ടാക്കൾ വിഹരിക്കുമ്പോഴും പൊലീസ് നിസ്സംഗത പുലർത്തുന്നതായി ആക്ഷേപം. മതിലകം കളരിപറമ്പിലാണ് മോഷണവും മോഷണശ്രമവും നടക്കുന്നത്. നാല് ദിവസത്തിനുള്ളിൽ മൂന്നു വീടുകളിലാണ് കള്ളൻ കയറിയത്.
ചൊവ്വാഴ്ച വൈകീട്ട് പാപ്പിനിവട്ടം ബാങ്കിന് പടിഞ്ഞാറ് വശം കുട്ടികൾ മാത്രം ഉള്ളപ്പോൾ വീടിെൻറ അടുക്കളവശത്തെ ഗ്രില്ല് പൊളിച്ച് കള്ളൻ അകത്തുകടക്കാൻ ശ്രമിക്കുകയുണ്ടായി. കുട്ടികൾ ബഹളം െവച്ചപ്പോൾ പിറകുവശത്തെ മതിൽ ചാടിക്കടന്ന് പോകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇതിന് തൊട്ടടുത്ത വീട്ടിൽ വൈകീട്ട് ആറിന് അടുക്കള ജനൽ പൊളിച്ച സംഭവം ഉണ്ടായിരുന്നു.
കഴിഞ്ഞ 30ന് പരിസരത്തെ വീടുപണി നടക്കുന്ന വീട്ടിലെ പണിക്കാരുടെ പഴ്സും പണവും മോഷ്ടിച്ച സംഭവം ഉണ്ടായിരുന്നു. ആദ്യ മോഷണത്തിെൻറ ബൈക്കിെൻറ നമ്പർ സഹിതം തെളിവ് കൊടുത്തെങ്കിലും പൊലീസ് നടപടിയെടുക്കാൻ തയാറാകുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.