ഫാസിൽ
Posted On
date_range Updated On
date_range കഞ്ചാവ് വലിക്കുന്ന കാര്യം പൊലീസിൽ അറിയിച്ചു; ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ അറസ്റ്റ്
അന്തിക്കാട്: കഞ്ചാവ് വലിക്കുന്ന കാര്യം പൊലിസിൽ അറിയിച്ചുവെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ പ്രതിയെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട് സ്വദേശി മ്ലാവത്ത് വിട്ടിൽ ഫാസിൽ (26) ആണ് അറസ്റ്റിലായത്. അന്തിക്കാട് ആൽ ജങ്ഷനിൽ ഓട്ടോ ഡ്രൈവറായ ചെമ്പകശ്ശേരി വീട്ടിൽ ദിലീപിനെ (53) ഓട്ടംവിളിച്ച് അന്തിക്കാട് കുളത്തിന്റെ സമീപം ആളൊഴിഞ്ഞിയിടത്ത് കൊണ്ടുപോയി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
എസ്.എച്ച്.ഒ പി.കെ. ദാസ്, എസ്.ഐ ഐശ്വര്യ, സീനിയർ സിവിൽ പൊലിസ് ഓഫിസർ മുരുകദാസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.