സുനിൽകുമാർ
Posted On
date_range Updated On
date_range അഞ്ചര ലക്ഷം തട്ടി മുങ്ങിയ ആൾ 17 വർഷത്തിന് ശേഷം അറസ്റ്റിൽ
തൃശൂർ: അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ ആളെ 17 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. പൊങ്ങണംകാട് പാലഞ്ചേരി വീട്ടിൽ സുനിൽകുമാർ (46) ആണ് തൃശൂർ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. 2005ൽ പെരിങ്ങാവ് അവന്യൂ റോഡിൽ ഉണ്ണികൃഷ്ണനെയാണ് കബളിപ്പിച്ചത്. കൂട്ടുസംരംഭത്തിൽ തുക നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 5.50 ലക്ഷം തട്ടി സുനിൽകുമാർ മുങ്ങുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത ശേഷം വിചാരണ സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് പ്രതിക്കെതിരെ എൽ.പി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.
ഈസ്റ്റ് എസ്.എച്ച്.ഒ പി. ലാൽകുമാർ, സബ് ഇൻസ്പെക്ടർ ജോർജ് മാത്യു, സി.പി.ഒമാരായ ഹരിഷ് കുമാർ, ദീപക്ക്, വിജയരാജ്, സൈബർസെൽ ഉദ്യോഗസ്ഥരായ സുഹൈൽ ബാസിത്, ശരത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.