മുത്തുകുമാർ
തൃശൂർ: ഗുണ്ടാനേതാവിനെ കൊലപ്പെടുത്തി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി 17 വർഷത്തിന് ശേഷം പിടിയിൽ. പാലക്കാട് അട്ടപ്പാട് താവളം സ്വദേശി കുക്കുംപാളയം വീട്ടിൽ മുത്തുകുമാർ സ്വാമിയെയാണ് (മുത്തു -43) വിയ്യൂർ പൊലീസ് ഒറ്റപ്പാലത്തുനിന്ന് അറസ്റ്റ് ചെയ്തത്.
2006ൽ വിയ്യൂർ സ്റ്റേഷൻ പരിധിയിലെ കുറ്റൂരിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാതലവനുമായിരുന്ന കുട്ടനെ (വാളുക്കുട്ടൻ) കൊലപ്പെടുത്തിയ കേസിലെ 13ാം പ്രതിയാണ്. കേസിലെ പ്രധാന പ്രതിയായിരുന്ന സുധാകരന്റെ സുഹൃത്തും കൂട്ടാളിയുമായിരുന്നു മുത്തു.
നിരവധി കഞ്ചാവ് കേസുകളിലും കള്ളനോട്ട് കേസിലും അടിപിടി കേസുകളിലും പ്രതിയായ മുത്തുകുമാർ കൊലപാതകത്തിനുശേഷം കോയമ്പത്തൂരിലും തമിഴ്നാട്ടിലെ മറ്റു പല സ്ഥലങ്ങളിലും ഒളിവിൽ കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിയ്യൂർ എസ്.എച്ച്.ഒ കെ.സി. ബൈജുവിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ കണ്ണൻ, സിവിൽ പൊലീസ് ഓഫിസർ പി.സി. അനിൽകുമാർ, ഹോം ഗാർഡ് ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.