അന്തിക്കാട് കോൾ പാടശേഖരങ്ങളെ പുത്തൻകോവിലകം കടവാരവുമായി ബന്ധിപ്പിക്കുന്ന പാലം താൽക്കാലികമായി സഞ്ചാരയോഗ്യമാക്കുന്നു
അന്തിക്കാട്: കോൾ പാടശേഖരങ്ങളെ പുത്തൻകോവിലകം കടവാരവുമായി ബന്ധിപ്പിക്കുന്ന തകർന്ന പാലം താൽകാലികമായി സഞ്ചാരയോഗ്യമാക്കി. തകർന്ന പാലത്തിന്റെ സ്ലാബുകൾ മാറ്റി വലിയ ആറ് ഓവുകൾ സ്ഥാപിച്ച് മണ്ണിട്ട് മൂടിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പാലം തകർന്ന് ഏഴ് മാസത്തിന് ശേഷമാണ് കെ.എൽ.ഡി.സിയുടെ നടപടി. പാലം തകർന്നത് ‘മാധ്യമം’വാർത്ത നൽകിയിരുന്നു.
സി.സി. മുകുന്ദൻ എം.എൽ.എയുടെ നിർദേശപ്രകാരം അന്തിക്കാട് കോൾപാടശേഖര കമ്മിറ്റി ഭാരവാഹികൾ കലക്ടറുമായി നടത്തിയ ചർച്ചയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ, വൈസ് പ്രസിഡന്റ് പി.എസ്. സുജിത്ത്, കോൾ പടവ് കമ്മിറ്റി പ്രസിഡന്റ് സെബി തട്ടിൽ, സെക്രട്ടറി വി. ശരത്, ട്രഷറർ ഇ.ജി. ഗോപാലകൃഷ്ണൻ, എ.വി. ശ്രീവത്സൻ, കെ.വി. രാജേഷ്, ജയപ്രകാശ് വടശ്ശേരി. എന്നിവർ നിർമാണ പ്രവൃത്തികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.