തൃശൂർ സെന്റ് തോമസ് കോളജിലെ പൂർവ വിദ്യാർഥികളുടെ 104ാമത് സംഗമം
ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ: സെന്റ് തോമസ് കോളജിലെ പൂർവ വിദ്യാർഥികളുടെ 104ാമത് സംഗമം ഉദ്ഘാടനം ചെയ്തത് 104 വയസ്സുള്ള പൂർവ വിദ്യാർഥി പി. ചിത്രൻ നമ്പൂതിരിപ്പാട്. തൃശൂർ അതിരൂപത സഹായ മെത്രാനും കോളജ് മാനേജറുമായ മാർ ടോണി നീലങ്കാവിൽ സന്ദേശം നൽകി.
വികാരി ജനറാൾ ഫാ. ജോസ് കോനിക്കര മുഖ്യപ്രഭാഷണം നടത്തി. ഒ.എസ്.എ പ്രസിഡന്റ് സി.എ. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. ഡോ. മാർട്ടിൻ, ഫാ. ബിജു പാണെങ്ങാടൻ, ഡോ. കെ.പി. നന്ദകുമാർ, ജെയിംസ് മുട്ടിക്കൽ, പി.സി. മെസ്റ്റിൻ എന്നിവർ സംസാരിച്ചു.
നോർത്ത് അമേരിക്കയിലെ ഒ.എസ്.എ ചാപ്റ്റർ രക്ഷാധികാരിയും ഷികാഗോ ബിഷപ്പുമായ മാർ ജോയ് ആലപ്പാട്ട്, യു.എസ് ചാപ്റ്റർ പ്രസിഡന്റ് ഷാജു ജോൺ, കാനഡ ചാപ്റ്റർ പ്രസിഡന്റ് വിൻസെന്റ് പാപ്പച്ചൻ എന്നിവർ ഓൺലൈനായി സന്ദേശം നൽകി. സെന്റ് തോമസ് കോളജിലെ പൂർവ വിദ്യാർഥികളായ പ്രഫ. ഇ.യു. രാജൻ, രാജേഷ് പൊതുവാൾ, കെ.എസ്. സുദർശൻ, ബെന്നി മാത്യു എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.