തളിക്കുളം മേൽപാലത്തിനടിയിലെ വെള്ളക്കെട്ട്
തളിക്കുളം: പുത്തൻ യൂനിഫോമും ബാഗുമായി തിങ്കളാഴ്ച സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളെ കാത്തിരിക്കുന്നത് ചളി നിറഞ്ഞ വെള്ളക്കെട്ട്. ദേശീയ പാതയിൽ ഗതാഗതത്തിരക്കേറിയ തളിക്കുളം സെന്ററിലെ മേൽപാലത്തിന് താഴെയും ഹൈസ്കൂൾ മൈതാനത്തിന് സമീപവുമാണ് ചളിമണ്ണും വെള്ളവും നിറഞ്ഞ് കിടക്കുന്നത്.
ഹൈവേക്കായി മേൽപാലം നിർമിച്ച ഇവിടെ ഇരുവശത്തും സർവിസ് റോഡിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. മേൽപാലത്തിനടിയിലൂടെ സഞ്ചരിച്ച് വേണം സർവിസ് റോഡുകളിൽ എത്താൻ. എന്നാൽ റോഡ് നിർമാണത്തിന് ഉപയോഗിച്ച മണ്ണിന്റെ അവശിഷ്ടങ്ങളും മേൽപ്പാലത്തിൽ നിന്ന് ഒഴുകി വരുന്ന വെള്ളവും കെട്ടിക്കിടന്ന് ഇതിലൂടെയുള്ള യാത്ര ദുഷ്കരമാണ്.
തിങ്കളാഴ്ച സ്കൂൾ തുറക്കുന്നതോടെ കുട്ടികൾ ഈ ചളി വെള്ളത്തിലൂടെ സഞ്ചരിച്ച് വേണം സ്കൂളിലെത്താൻ. മൈതാനത്തിന് റോഡിലെ കുഴിയും വെള്ളക്കെട്ടും മൂലം ഗതാഗതക്കുരുക്കുമുണ്ട്. ഹൈവേ നിർമാണ അധികൃതർക്ക് വേണ്ട നിർദേശം നൽകി പ്രശ്നത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.